Friday, August 21, 2026
No menu items!
Homeവാർത്തകൾഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണ

ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണ

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വെച്ച് തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ പറഞ്ഞു. സർക്കാരിന് ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ്ദ ബന്ധമായിരിക്കണം. ഗവർണർ എന്ന പദവിയെ ആദരവോടെ കാണണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്ക് പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും ഗവർണർ പറഞ്ഞു. മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി. വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments