Thursday, August 13, 2026
No menu items!
Homeവാർത്തകൾപുതിയ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും കോക്ക്‌റോച്ച് ജനതാ പാർട്ടി

പുതിയ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും കോക്ക്‌റോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: ജന്തർ മന്തറിലെ ഒന്നാം ഘട്ട പ്രതിഷേധങ്ങൾ അവസാനിച്ചതിന് പിന്നാലെ, പുതിയ പ്രക്ഷോഭ പരിപാടികളുമായി വീണ്ടും തെരുവിലേക്കിറങ്ങാൻ ഒരുങ്ങി കോക്ക്‌റോച്ച് ജനതാ പാർട്ടി. ‘ജന്തർ മന്തർ സീസൺ 2’ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രഖ്യാപിച്ചു. ഡൽഹിയിലെ നാരൈനയിൽ നടത്താനിരുന്ന സിജെപി പ്രവർത്തകരുടെ യോഗം അവസാന നിമിഷം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെയാണ് ദീപ്കെ ഈ പ്രഖ്യാപനം നടത്തിയത്. ഭരണകക്ഷിയായ ബിജെപിയുടെ കടുത്ത സമ്മർദ്ദവും ഭീഷണിയും മൂലമാണ് ബാങ്കറ്റ് ഹാൾ ഉടമ ബുക്കിംഗ് റദ്ദാക്കിയതെന്ന് ദീപ്കെ ആരോപിച്ചു.പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, അടുത്ത ഘട്ട സമരം എന്നാണ് ആരംഭിക്കുകയെന്ന് സോഷ്യൽ മീഡിയയിലൂടെ നിരന്തരം ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ജന്തർ മന്തറിന്റെ രണ്ടാം സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യങ്ങൾക്ക് എനിക്ക് നൽകാനുള്ള മറുപടി, അത് വളരെ വേഗം തന്നെ ഉണ്ടാകും എന്നാണ്’ – ദീപ്കെ വ്യക്തമാക്കി. പാർട്ടി പ്രവർത്തകരുടെ യോഗത്തിനായി ഹാൾ ബുക്ക് ചെയ്തിരുന്നുവെങ്കിലും, ഭാരവാഹികൾ അവിടെയെത്തിയപ്പോൾ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്ന് ദീപ്കെ പറഞ്ഞു.ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും സമ്മർദ്ദമുള്ളതിനാൽ യോഗം അനുവദിക്കാൻ കഴിയില്ലെന്നാണ് സംഘാടകരോട് വ്യക്തമാക്കിയത്. പ്രദേശത്തെ മറ്റ് വേദികളും സമാനമായ കാരണങ്ങൾ പറഞ്ഞ് ഇടം നൽകാൻ വിസമ്മതിച്ചു. ഒടുവിൽ യോഗത്തിനായി ഉറപ്പിച്ച വേദിയുടെ ഉടമകൾക്ക് പരിപാടിയുടെ അന്ന് രാവിലെ കടുത്ത ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു. സിജെപിയുടെ യോഗം നടത്താൻ അനുവദിച്ചാൽ ഹാൾ ഉടമകളെ ‘തലകീഴായി കെട്ടിത്തൂക്കും’ എന്ന രീതിയിലാണ് ഭീഷണിപ്പെടുത്തിയതെന്ന് ദീപ്കെ കൂട്ടിച്ചേർത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments