Thursday, August 13, 2026
No menu items!
Homeവാർത്തകൾപ്രമുഖ സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തി സപ്ലൈകോയുടെ ...

പ്രമുഖ സ്വകാര്യ – സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തി സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയർ; തിരുവനന്തപുരം ജില്ലാ ഫെയറിന്‍റെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സപ്ലൈകോയുടെ തിരുവനന്തപുരം ജില്ലാ ഓണം മെഗാ ട്രേഡ് ഫെയറിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കിഴക്കേകോട്ട ഇ കെ നായനാർ പാർക്കിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. പൊതു ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷനായിരിക്കും. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ആദ്യ വില്പന നിർവഹിക്കും. ഡോ. ശശി തരൂർ എംപി, മേയർ വി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

എംഎൽഎമാരായ എൻ ശക്തൻ, വി ജോയ്, നഗരസഭ കൗൺസിലർ എസ് കെ പി രമേശ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം യു ബിജു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ഓണക്കാലത്ത് മിതമായ വിലയിൽ ഉത്പന്നങ്ങൾ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിങ് അനുഭവം കൂടി ഉപഭോക്താവിന് നലകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്.

സ്വകാര്യ – സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് ഓണം മെഗാ ട്രേഡ്‌ഫെയർ സംഘടിപ്പിക്കുന്നത്. ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4,000 സ്‌ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉത്പ്പന്നങ്ങളുടെ സ്റ്റാളുകളാണ് മെഗാ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുള്ളത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments