Thursday, March 5, 2026
No menu items!
Homeവാർത്തകൾമേട്ടുക്കുറിഞ്ഞി പൂവിട്ടു

മേട്ടുക്കുറിഞ്ഞി പൂവിട്ടു

ചെറുതോണി : വാഗമണ്ണിന് സമീപം കോലാഹലമേട് പൈൻ വാലിക്ക് സമീപം മേട്ടുക്കുറിഞ്ഞി പൂവിട്ടു. മൊട്ടക്കുന്നുകളിലാണ് കഴിഞ്ഞദിവസം പൂ വിരിഞ്ഞത്.
കഴിഞ്ഞയാഴ്ച പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലും കുട്ടിക്കാനത്തിന് സമീപം ആഷ്ലിയിലും മേട്ടുക്കുറിഞ്ഞി വിരിഞ്ഞിരുന്നു. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ മേട്ടുക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ വൻ തിരക്കാണ്.

ചിലർ പൂക്കള്‍ അടത്തിയെടുക്കുകയും ചെടികള്‍ ചുവടോടെ പിഴുതു കൊണ്ടുപോകുന്നുമുണ്ട്. വിരിഞ്ഞ പൂക്കളില്‍ ഭൂരിഭാഗവും സഞ്ചാരികള്‍ ഇങ്ങനെ നശിപ്പിച്ചു. വാഗമണ്ണില്‍ വിരിഞ്ഞ മേട്ടുക്കുറിഞ്ഞി പൂക്കള്‍ സംരക്ഷിക്കന്നമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. സഞ്ചാരികളെ പൂക്കള്‍ അടർത്താനും ചെടികള്‍ പിഴുതെടുക്കാനും അനുവദിക്കരുതെന്നാണ് പ്രദേശവാസികളുടെ ആവശ്യം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments