Thursday, March 5, 2026
No menu items!
Homeവാർത്തകൾഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നു

ചെറു തോണി: ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി.ടെക് ലാറ്ററല്‍ എൻട്രി സീറ്റുകളിലേക്ക്, ലാറ്ററല്‍ എൻട്രി പ്രോസ്പെക്ടസിനു വിധേയമായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പ്രോസ്പെക്ടസില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ സഹിതം ആഗസ്ത് 23 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് കോളേജില്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിലവില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവർ (സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും ഒഴികെ) പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും എൻ ഓ സി ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവർ അന്നേ ദിവസം തന്നെ ആവശ്യമായ എല്ലാ അസല്‍ രേഖകളും ഹാജരാക്കി മുഴുവൻ ഫീസും അടക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങള്‍ ആഗസ്ത് 22 ന് കോളേജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments