കൊച്ചി: ഓണക്കാലത്തെ യാത്രാതിരക്ക് മുന്‍കൂട്ടികണ്ട് ബംഗളൂരു – എറണാകുളം റൂട്ടില്‍ ഇന്ത്യന്‍ റെയില്‍വേ സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 6 വരെ സര്‍വീസ് നടത്തുന്ന ഈ പ്രതിവാര ട്രെയിന്‍, ഞായറാഴ്ചകളില്‍ രാത്രി 11.10-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ന് ബംഗളൂരു എസ്എംവിടിയില്‍ എത്തിച്ചേരും. തിരികെ തിങ്കളാഴ്ചകളില്‍ വൈകിട്ട് 4-ന് എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 5.45-ന് എറണാകുളത്തെത്തും
ആലുവ, തൃശ്ശൂര്‍, പാലക്കാട്, പോത്തന്നൂര്‍, ഈറോഡ്, സേലം, കുപ്പം, ബംഗാര്‍പേട്ട, കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളുള്ള ഈ ട്രെയിനില്‍ 2nd AC, 3rd AC, 3rd AC ഇക്കോണമി, സ്ലീപ്പര്‍, ജനറല്‍ വിഭാഗങ്ങളിലായി ആകെ 20 കോച്ചുകളാണുള്ളത്. ഓണത്തിന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ സര്‍വീസിലേക്കുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി ആപ്പിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ലഭ്യമാണ്

