ചെങ്ങമനാട്: അഖില ഭാരത നാരായണീയ മഹോത്സവ സമിതി നെടുമ്പാശ്ശേരി മേഖല സമിതിയുടെ നേതൃത്വത്തിൽ അത്തണി ശ്രീവീരഹനുമാൻ കോവിൽ ഓഡിറ്റോറിയത്തിൽ വെച്ച് സാന്ദ്രാനന്ദ ദിനോത്സവം സംഘടിപ്പിച്ചു.
വിഷ്ണു സഹസ്രനാമം, നാരായണീയ പാരായണം, പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങൾ, സോപാന സംഗീതം, ഗോപികനൃത്തം, ആദരിക്കൽ, രക്ഷാബന്ധൻ തുടങ്ങിയ കാര്യപരിപാടികൾ നടന്നു. ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഗോപൻ ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. പൂജനീയ ബ്രഹ്മപാദാനന്ദ മഹാരാജ് മഹേഷ് മോഹൻ ആചാര്യ, ആനന്ദവല്ലി നാരായണൻ, ഐ.ബി ശശി, റ്റി.യു മനോജ് എന്നിവർ സംസാരിച്ചു. ആചാര്യമാരായ ശ്യാമള വിജയൻ, ദ്രൗപതി ചന്ദ്രശേഖരൻ, ആനന്ദവല്ലി നാരായണൻ, യജ്ഞാചാര്യൻ ശ്രീധരൻപിള്ള എന്നിവരെ ആദരിച്ചു.



