സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ ഹാന്‍വീവ് ഷോറൂം മുഖേന ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്‌കൂള്‍, ബാങ്കുകള്‍, കമ്പനി ജീവനക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 20000 രൂപ വരെ വില വരുന്ന തുണിത്തരങ്ങള്‍ തവണ വ്യവസ്ഥയില്‍ വാങ്ങാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കൈത്തറി ഉല്പന്നങ്ങളുടെ വളർച്ചയും പ്രചരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.



