Wednesday, July 15, 2026
No menu items!
Homeവാർത്തകൾഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം, സ്മൃതി ദിനം; ജൂലൈ 18 ന് , പുതുപ്പള്ളിയിൽ...

ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം, സ്മൃതി ദിനം; ജൂലൈ 18 ന് , പുതുപ്പള്ളിയിൽ കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികം ആചരണം ജൂലൈ 18 ന് ; പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം ജൂലൈ 18 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും..കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികവും ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.18 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 7.00-ന് വിശുദ്ധ കുർബാനയും, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും..ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.തുടർന്ന് രാവിലെ 9.00-ന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലിൽ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും.എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, വിവിധ ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങിൽ നടക്കും.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകൾ കൈമാറും.വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന 1,200 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കൂടാതെ, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകൾക്ക് സൈക്കിളുകൾ, ക്രിക്കറ്റ് കിറ്റുകൾ, ഫുട്ബോളുകൾ എന്നിവ വിതരണം ചെയ്യും.ഇതോടൊപ്പം, “സ്പോർട്സിലൂടെ ലഹരിയിൽ നിന്ന് മോചനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്..കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി ₹1,00,000-വും രണ്ടാം സമ്മാനമായി ₹50,000-വും സമ്മാനമായി നൽകും.ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും നിസ്വാർത്ഥ ജനസേവനവും വികസനദർശനവും പുതുതലമുറയ്ക്ക് പകർന്നു നൽകുകയും അദ്ദേഹത്തിന്റെ പാരമ്പര്യം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്ന വേദിയായിരിക്കും ഈ സ്മൃതി ദിനാചരണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments