ന്യൂഡൽഹി: ദില്ലി ജന്തർ മന്തറിൽ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക്. വാങ്ചുക്കിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്. ഭാരം എട്ട് കിലോയിലധികം കുറയുകയും ചെയ്തു
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിനിമാ താരം സ്വര ഭാസ്ക്കർ ഇന്നലെ സിജെപി സമര വേദിയിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഔദ്യോഗികമായി സമരത്തിന്റെ ഭാഗമാക്കാൻ ക്ഷണിച്ചിരുന്നുവെന്ന് സിജെപി വക്താക്കൾ വ്യക്തമാക്കി

