Sunday, July 12, 2026
No menu items!
Homeവാർത്തകൾതിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും, ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും, ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കും ഓണം സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും, ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും, ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കും ഓണം സ്പെഷ്യൽ ട്രെയിനുകൾ

തിരുവനന്തപുരം: ഓണത്തിന് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിനുകള്‍ അനുവദിച്ചത്.ചെന്നൈ സെന്‍ട്രല്‍-കൊല്ലംഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബര്‍ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളില്‍ രാത്രി 11.50-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി (06117) പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബര്‍ നാല്, ആറ് തീയതികളില്‍ വൈകിട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെന്‍ട്രലിലെത്തും.ഒരു ഫസ്റ്റ് ക്ലാസ് കം എസി ടു ടയര്‍, രണ്ട് എസിടു ടയര്‍ കോച്ച്, 13 സ്ലീപ്പര്‍ കോച്ച് രണ്ട് ജനറല്‍ കോച്ച് എന്നിവയുണ്ടാകും.പെരമ്പൂര്‍, തിരുവള്ളൂര്‍, ആര്‍ക്കോണം, കാട്പാഡി, ജോലാര്‍പ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന്‍

തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബര്‍ രണ്ട് എന്നീ ദിവസങ്ങളിലാണ് പ്രത്യേക സര്‍വീസ്. തിരുവനന്തപുരത്തുനിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ട്രെയിന്‍ (06093) രാത്രി ഒന്‍പതിന് മംഗളൂരുവിലെത്തും. മംഗളൂരുവില്‍ നിന്ന് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബര്‍ മൂന്ന് തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 3.15-ന് തിരിക്കുന്ന വണ്ടി(06094) പിറ്റേന്ന് രാവിലെ 5.30-ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും.

വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ്

സ്റ്റോപ്പുകള്‍.

ബെംഗളൂരു-എറണാകുളം സ്പെഷ്യല്‍ എറണാകുളം-ബെംഗളൂരു എസ്എംവിടി എക്സ്പ്രസ് (06147)

ഓഗസ്റ്റ് ഒന്‍പത്, 16,23,30, സെപ്റ്റംബര്‍ ആറ് തീയതികളില്‍ രാത്രി 11.10-ന് എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം പകല്‍ 12.45-ന് എസ്എംവിടിയില്‍ എത്തും. ആലുവ, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കുപ്പം, ബം?ഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

ബെംഗളൂരു എസ്എംവിടി-എറണാകുളം എക്സ്പ്രസ് (06148)

ഓഗസ്റ്റ് 10, 17,24, 31 സെപ്റ്റംബര്‍ ഏഴ് ദിവസങ്ങളില്‍ വൈകിട്ട് നാലിന് എസ്എംവിടിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും. കെ ആര്‍ പുരം, ബംഗാര്‍പ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. ടിക്കറ്റ് റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments