Sunday, July 12, 2026
No menu items!
Homeവാർത്തകൾജാനകിയമ്മയ്ക്ക് വിട; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ജാനകിയമ്മയ്ക്ക് വിട; മൈസൂരുവിൽ പ്രത്യേക ഒരുക്കങ്ങൾ, ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ചെന്നൈ: സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും. ഇന്നലെ രാത്രി 7.30 ന് അപ്പോളോ ബിജിഎസ് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച എസ് ജാനകിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് നാലു വരെ മൈസൂരിലെ മഹാരാജാ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 4.30ന് മൈസൂരിലെ കനിയനഹുണ്ടി ഫാം ഹൗസിൽ ആണ് സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്നായിരുന്നു ജാനകിയുടെ അന്ത്യാഭിലാഷം. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ആ മഹാ പ്രതിഭയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ഒട്ടേറെ പ്രമുഖരാണ് രം​ഗത്തെത്തുന്നത്.

മൃതദേഹം പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മഹാരാജ കോളേജ് ഗ്രൗണ്ടിൽ പ്രത്യേക പവലിയൻ ഒരുക്കിയാണ് പൊതുദർശനം. വിഐപികൾക്കായി പ്രത്യേക സംവിധാനം ഉണ്ടായിരിക്കും. വൻ സുരക്ഷയൊരുക്കാണ് പൊലീസ് ഒരുക്കുന്നത്. ആൾക്കൂട്ടം നിയന്ത്രിക്കാനായി മൈസൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments