Wednesday, March 4, 2026
No menu items!
Homeവാർത്തകൾപൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി

പഴമ്പാലക്കോട് : എസ്.എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ 1995-96 അധ്യയന വർഷത്തെ SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ “ഇതളുകൾ” ഗ്രൂപ്പിന്റെ 3 മത് പൂർവ്വവിദ്യാർത്ഥി സംഗമം എസ്.എം.എം.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി. ഇതളുകൾ ഗ്രൂപ്പിന്റെ പ്രസിഡണ്ട് ശ്രീ. പി. ഹരിദാസന്റെ അദ്ധ്യക്ഷതയിൽ റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. ജോൺ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ രക്ഷാധികാരി ശ്രീ. ബിനോയ് സ്വാഗതം പറഞ്ഞു. എം. ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. ശിവരാമകൃഷ്ണൻ മാസ്റ്റർ, റിട്ട. അധ്യാപകരായ ശ്രീ. ജയകുമാർ മാസ്റ്റർ, ശ്രീ. കർത്താ മാസ്റ്റർ, ശ്രീ. സൈനുദ്ദീൻ മാസ്റ്റർ, ശ്രീമതി. മോളി ടീച്ചർ, ശ്രീമതി. വിലാസിനി ടീച്ചർ, ശ്രീമതി.സുജാത ടീച്ചർ, ശ്രീമതി. ലീലാമണി ടീച്ചർ, ശ്രീമതി. വനജ ടീച്ചർ, ശ്രീമതി. മാധവിക്കുട്ടി ടീച്ചർ, ശ്രീമതി. സുനിത ടീച്ചർ, ശ്രീമതി. ജാൻസി ടീച്ചർ, അധ്യാപികയായ ശ്രീമതി. ബിനി ടീച്ചർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ശ്രീമതി. ബിനു നന്ദി പ്രകാശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments