ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ കനത്ത മഴയെ തുടർന്ന് പലയിടത്തും ജനജീവിതം സ്തംഭിച്ചു. പലയിടത്തും റോഡുകളിൽ വെള്ളക്കെട്ടും, ഗുരുതരമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ദില്ലി രോഹിണി സെക്ടറിൽ മഴയെ തുടർന്ന് നാലുനില കെട്ടിടം തകർന്നു വീണു.ദില്ലി-ജയ്പൂർ ദേശീയപാതയിൽ റോഡ് ഇടിഞ്ഞു താഴ്ന്നത്തിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്

