തിരുവനന്തപുരം: കോൺഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടിക വന്നിരുന്നു. ദില്ലിയിൽ മാരത്തൺ ചർച്ചകൾ നടത്തുകയാണ്. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, കെ സുധാകരൻ കണ്ണൂരിൽ സീറ്റ് വേണമെന്ന കടുത്ത നിലപാടിൽ തുടരുകയാണ്.
കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമായതാണ് സ്ഥാനാർത്ഥി നിർണയം വൈകാൻ കാരണം. കെ സുധാകരൻ കടുത്ത നിലപാട് തുടരുകയാണ്. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് നിലപാട്. രാവിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗവും തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഇന്നലെ പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിൽ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പേരാവൂരില്‍ സണ്ണി ജോസഫ്, ഹരിപ്പാട് രമേശ് ചെന്നിത്തല, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ



