Sunday, October 4, 2026
No menu items!
Homeവാർത്തകൾപ്രമുഖ ആഗോള നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍' ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

പ്രമുഖ ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളില്‍ ‘കേരള ഡെസ്‌കുകള്‍’ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ എന്നീ അഞ്ച് നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഈ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുക.പ്രവാസി സമൂഹത്തില്‍ നിന്നുള്ള പിന്തുണ കേവലം പണമയയ്ക്കലില്‍ മാത്രം ഒതുക്കാതെ, നിക്ഷേപ അധിഷ്ഠിത വളര്‍ച്ചയിലേക്ക് വഴികാട്ടുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സംസ്ഥാന സര്‍ക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതത് നഗരങ്ങളിലെ അംഗീകൃത പ്രവാസി സംഘടനകളുടെ സഹകരണത്തോടെ സന്നദ്ധ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡെസ്‌കുകള്‍ വഴി ലഭ്യമാകുന്ന നിക്ഷേപ താല്‍പ്പര്യങ്ങള്‍ ഗടകഉഇയുടെ ‘ഇന്‍വെസ്റ്റ് കേരള സെല്‍’ വഴി സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ വേഗത്തില്‍ യാഥാര്‍ഥ്യമാക്കും. പ്രവാസി വ്യവസായികളെയും പുതിയ നിക്ഷേപകരെയും ഏകോപിപ്പിച്ച് കേരളത്തിന്റെ വ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments