തിരുവനന്തപുരം : സംസ്ഥാന ഫോക് ലോർ അക്കാദമിയുടെ 2024 വർഷത്തെ ഫോക് ലോർ അവാർഡ് ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രന്. അദ്ദേഹത്തിന്റെ വിൽപ്പാട്ട് ചരിത്രവും കഥകളും എന്ന ഗ്രന്ഥത്തിനാണ് അവാർഡ്. വെള്ളിയാഴ്ച പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് പ്രഖ്യാപിച്ചു. ഗോപി ബുധനൂരിന്റെ പുള്ളുവരും സർപ്പം പാട്ടും എന്ന കൃതിയും ഫോക് ലോർ അവാർഡിന് തിരഞ്ഞെടുത്തിട്ടുണ്ട്.



