Monday, March 2, 2026
No menu items!
Homeവാർത്തകൾഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാർക്കറ്റിങ് ഡിവിഷന് കീഴിൽ അപ്രന്റീസ്; 144 ഒഴിവുകൾ ഇന്ന് മുതൽ ഓൺലൈനിൽ...

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാർക്കറ്റിങ് ഡിവിഷന് കീഴിൽ അപ്രന്റീസ്; 144 ഒഴിവുകൾ ഇന്ന് മുതൽ ഓൺലൈനിൽ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷ (ഐഒസിഎൽ-IOCL) ൻ മാർക്കറ്റിങ് ഡിവിഷന് കീഴിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.

ടെക്‌നീഷ്യൻ അപ്രന്റീസ് / ട്രേഡ് അപ്രന്റീസ് / ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.നിലവിൽ 144 ഒഴിവുകളാണ് എല്ലാവിഭഗങ്ങളിലും ഉൾപ്പടെ വിജ്ഞാപനം ചെയ്തിട്ടുള്ളത്.

മാർച്ച് രണ്ട് മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങും. ഒരാഴ്ചയാണ് അപേക്ഷിക്കാനുള്ള സമയം. മാർച്ച് ഒമ്പതിനാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ഡിപ്ലോമ, ബിരുദം നേടിയവർക്ക് ഈ ടെക്നീഷ്യൻ അപ്രന്റിസ് / ട്രേഡ് അപ്രന്റിസ് / ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ ഐ‌ഒ‌സി‌എൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം

ട്രേഡ് അപ്രന്റീസുകൾക്ക് ഐടിഐ (രണ്ട് വർഷം), ടെക്നീഷ്യൻ അപ്രന്റീസുകൾക്ക് ഡിപ്ലോമ (മൂന്ന് വർഷം), ഗ്രാജുവേറ്റ് അപ്രന്റീസുകൾക്ക് ബിരുദാനന്തര ബിരുദം, ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് 12-ാം ക്ലാസ് എന്നിങ്ങനെയാണ് അടിസ്ഥാന യോഗ്യത. ബിടെക്, ബിഇ, എംബിഎ, എൽഎൽബി, സിഎ തുടങ്ങിയ ബിരുദങ്ങളുള്ളവർക്ക് അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് :മാർച്ച് രണ്ടിന് രാവിലെ 10 മണിമുതൽ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് ഒമ്പത് വൈകുന്നേരം അഞ്ച് മണി.

ടെക്നീഷ്യൻ അപ്രന്റീസ്: അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട എൻജിനീയറിങ് വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%) മൂന്ന് വർഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റീസ് (ഐടിഐ): എൻസിവിടി/എസ്‌സിവിടി അംഗീകരിച്ച ബന്ധപ്പെട്ട ട്രേഡിൽ മെട്രിക് ബിരുദം, രണ്ട് വർഷത്തെ ഐടിഐ.

ഗ്രാജുവേറ്റ് അപ്രന്റീസ്: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ റെഗുലർ ഫുൾടൈം ബിരുദം (ബിഎ/ബി കോം/ബിഎസ്‌സി/ബിബിഎ) (എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%).

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: കുറഞ്ഞത് 50% മാർക്കോടെ 12-ാം ക്ലാസ്
(എസ്‌സി/എസ്ടി/പിഡബ്ല്യുബിഡിക്ക് 45%)

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക
https://iocl.com/latest-job-opening

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments