Wednesday, February 18, 2026
No menu items!
Homeവാർത്തകൾജി. അരവിന്ദൻ്റെ 92-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം; പ്ലസ് ടു മുതൽ ബിരുദാനന്തര...

ജി. അരവിന്ദൻ്റെ 92-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം; പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം

തിരുവനന്തപുരം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ 92-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു.

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർത്ഥികൾക്കാണ് അവസരം.

ഏതെങ്കിലും ഒരു അരവിന്ദൻ ചലച്ചിത്രത്തെ നിരൂപണം ചെയ്ത് എഴുതാം.എന്നതാണ് വിഷയം. മികച്ച ലേഖനങ്ങൾക്ക് മെമന്റോയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

ഒന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 3333 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനം നേടുന്ന ലേഖനത്തിന് 2222രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും, മൂന്നാം സ്ഥാനം നേടുന്ന ലേഖനത്തിന് 1111 രൂപയും മെമെന്റോയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവർ, ലേഖനം filmsociety thampu@gmail.com എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് മാർച്ച് മാസം പത്താം തീയതിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
7012864173

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments