Tuesday, February 24, 2026
No menu items!
Homeവാർത്തകൾഇടതു കൈയ്യൻമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു

ഇടതു കൈയ്യൻമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു

മുന്നാട്: ഇടത് കൈയ്യന്മാരുടെ സംഗമം ശ്രദ്ധേയമായി. ലോക ഇടതു കൈദിനാചരണത്തിൻ്റെ ഭാഗമായി മുന്നാട് പീപ്പിൾസ് കോളേജിൽ സംഘടിപ്പിച്ച സംഗമ വേദിയാണ് പുതുമയാർന്നത്. ഇടതു കൈ കൊണ്ട് എഴുതുന്നവരും ചിത്രം വരക്കുന്നവരും മറ്റ് ജോലികൾ ചെയ്യുന്നവരും ഒത്തുകൂടി അന്നുഭവങ്ങൾ പങ്ക് വെച്ചു വ്യത്യസ്തങ്ങളായ മത്സരങ്ങളും സംഘടിപ്പിച്ചു.
ജന്മനാ ഇടതു കൈ കൊണ്ട് എഴുതുന്ന എൽ. കെ. ജി വിദ്യാർത്ഥിനി കെആഷ്വി ഇടതു കൈ കൊണ്ട് ഇംഗ്ലീഷ് അക്ഷരമാല എഴുതി ഉദ്ഘാടനം ചെയ്തു.

കാസർകോട് കോ ഓപറ്റേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡണ്ട് ഇപത്മാവതി മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. എം. രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. കൈയ്യെഴുത്ത്, ചിത്രരചന പന്തറിയൽ എന്നീ ഇനങ്ങളിൽ മത്സരവും നടന്നു. സമാപന സമ്മേളനം അഡ്വ.സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments