Tuesday, February 24, 2026
No menu items!
Homeഹരിതംഇടുക്കിയുടെ കാണാക്കാഴ്ചകള്‍ തേടി ഒരു യാത്ര

ഇടുക്കിയുടെ കാണാക്കാഴ്ചകള്‍ തേടി ഒരു യാത്ര

ചെറുതോണി : നിർത്താതെ കാറ്റുവീശുന്ന ചതുരംഗപ്പാറ കാറ്റാിപ്പാടങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും കൊണ്ട് സമ്ബന്നമായ പ്രദേശം. ഇടുക്കിയുടെ കാണാക്കാഴ്ചകള്‍ തേടി യാത്ര പോകുന്നവർ പരിചയപ്പെട്ടിരിക്കേണ്ട ഇടം. തീർന്നില്ല, ഹൈറേഞ്ചിലെ പല വെള്ളച്ചാട്ടങ്ങളും കണ്ടിട്ടുണ്ടെങ്കിലും റിപ്പിള്‍സ് വെള്ളച്ചാട്ടം പരിചയമുള്ളവർ കുറവായിക്കും. വനത്തിനുള്ളില്‍ പച്ചപ്പ് ഭംഗി കൂട്ടുന്ന റിപ്പള്‍സ് വെള്ളച്ചാട്ടം, പൊന്മുടി അണക്കെട്ട് ന്നിങ്ങനെ സ്ഥിരം ഇടങ്ങളില്‍ നിന്നുമാറി ഒരു ഇടുക്കി യാത്ര പ്ലാൻ ചെയ്താലോ.

സ്വാതന്ത്ര്യ ദിനത്തിന്‍റെ വാരാന്ത്യ അവധിയില് കുടുംബത്തിനൊപ്പം ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർ എവിടെ പോകുമെന്നോർത്ത് സംശയിക്കേണ്ട. കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്ന ഏകദിന ചതുരംഗപ്പാറ പാക്കേജ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 05.00 ന് പുറപ്പെടുന്ന യാത്രയില്‍ ആരും ഒന്ന് കാണാൻ കൊതിക്കുന്ന ഇടുക്കിയിലെ ഇടങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പിള്‍ വാട്ടർ ഫോള്‍സ്, കള്ളിമാലി വ്യൂ പോയിന്റ് , ഗ്യാപ്റോഡ്, ആനയിറങ്കല്‍ ഡാം, ചതുരംഗപ്പാറ എന്നിവിടങ്ങളാണ് ഏകദിന യാത്രയില്‍ സന്ദർശിക്കുന്നത്.

മൂന്നാറിനു സമീപത്ത ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നാ റിപ്പിള്‍ വെള്ളച്ചാട്ടമാണ് ആദ്യ ലക്ഷ്യസ്ഥാനം. വെള്ളത്തൂവല്‍ എല്ലക്കല്‍ പോത്തുപാറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന റിപ്പിള്‍് വെള്ളച്ചാട്ടത്തിന് ഭംഗി നല്കുന്നത് അത് സ്ഥിതി ചെയ്യുന്ന പ്രദേശം തന്നെയാണ്. പാറക്കെട്ടുകളില്‍ തട്ടി ഏകദേശം 100 അടി ഉയരത്തില്‍ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്.

തുടർന്ന് പൊന്മുടി അണക്കെട്ടിന്‍റെ ക്യാച്മെന്‍റ് ഏരിയായുടെ ഭാഗായ കള്ളിമാലി വ്യൂ പോയിന്റ്, അതിമനോഹരമായ ഗ്യാപ്റോഡ്, ആനയിറങ്കല്‍ ഡാം എന്നിവയും കാണും. തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെ മഞ്ഞുപുതച്ചു കിടക്കുന്ന വഴിയിലൂടെയുള്ള യാത്രയാണ് ഗ്യാപ് റോഡില്‍ നിങ്ങളെ കാത്തിരിക്കുന്നത്.നിറഞ്ഞു തുളുമ്ബി കിടക്കുന്ന ആനയിറങ്കല്‍ അണക്കെട്ടും ഈ യാത്രയില്‍ കാണാം,

അടുത്തത് ചതുരംഗപ്പാറയാണ്. കുമളി- മൂന്നാര്‍ സംസ്ഥാനപാതയില്‍ ഉടുമ്ബൻചോലയില്‍ നിന്നും 10 കിലോമീറ്റർ ദൂരത്തിലുള്ള ചതുരംഗപ്പാറ അതിന്റെ സ്ഥാനം കൊണ്ടും രൂപംകൊണ്ടും ഒരുപാട് പ്രത്യേതകളുള്ള ഇടമാണ്. തമിഴ്നാടിന്റെ കാർഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ച. നിർത്താതെ വീശുന്ന കാറ്റ്, ഭൂപ്രകൃതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം.

790 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും, ബോട്ടിങ്ങിന്റെയും മറ്റും ചിലവുകള്‍ യാത്രക്കാർ സ്വയം വഹിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments