Saturday, February 28, 2026
No menu items!
Homeവാർത്തകൾകേരളത്തിലേക്ക് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വിമാന യാത്ര, വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ അറേബ്യ

കേരളത്തിലേക്ക് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വിമാന യാത്ര, വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ അറേബ്യ

ദുബൈ: ‘സൂപ്പർ സീറ്റ് സെയിൽ’ ഓഫര്‍ പ്രഖ്യാപിച്ച് ബജറ്റ് വിമാന കമ്പനിയായ എയര്‍ അറേബ്യ. മലയാളികളടക്കമുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന ഓഫറാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചത്. ആഗോള ശൃംഖലയിലെ 10 ലക്ഷം സീറ്റുകളിൽ വമ്പൻ നിരക്ക് ഇളവുകളാണ് എയര്‍ അറേബ്യ വാഗ്ദാനം ചെയ്യുന്നത്.

ഏകദേശം 139 ദിർഹം (ഏകദേശം 3,358 രൂപ) മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആകർഷകമായ ടിക്കറ്റ് നിരക്കുകൾ ലഭ്യമാണ്.

ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാനങ്ങളിലും, തുടർന്ന് ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളിലും ഈ ഓഫർ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഒറ്റ യാത്രയ്ക്ക് 139 ദിർഹം മുതലാണ് ആരംഭിക്കുന്നത്. അബുദാബിയിൽ നിന്ന് തിരുവനന്തപുരം / കൊച്ചി / കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഏകദേശം 299 ദിർഹം (ഏകദേശം 7,224 രൂപ) മുതലാണ് നിരക്കുകൾ തുടങ്ങുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments