Tuesday, November 17, 2026
No menu items!
Homeവാർത്തകൾകോളജുകളിലെ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ.

കോളജുകളിലെ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ വിദഗ്ധ സമിതി ശുപാര്‍ശ.

കൊച്ചി: നാലുവര്‍ഷത്തെ ബിരുദത്തില്‍ കോഴ്‌സുകള്‍ കൂടിയതോടെ ക്ലാസ് മുറികളുടെ അഭാവം പരിഹരിക്കാന്‍ കോളജുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ. മൈനര്‍ കോഴ്‌സുകളുടെ എണ്ണം കൂടിയതിനാലും നാല് വര്‍ഷ ബിരുദം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നതിനാലും അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ ക്ലാസ് മുറികള്‍ വേണ്ടിവരും.

ഈ അപര്യാപ്തത പരിഹരിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ദിവസവും അഞ്ച് മണിക്കൂറാണ് നിലവില്‍ കോളജിന്റെ പഠന സമയം. ഈ സമയക്രമം ഉറപ്പാക്കി രാവിലെ എട്ടു മുതല്‍ ഒന്നുവരേയോ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയോ ഷിഫ്റ്റ് ക്രമീകരിക്കാം. ഇത് നിര്‍ബന്ധിത വ്യവസ്ഥയല്ല. ക്ലാസ് മുറികളുടെ ആവശ്യമനുസരിച്ച് കോളജുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. സമയവും കോളജുകളുടെ സൗകര്യത്തിന് അനുസരിച്ച് ക്രമീകരിക്കാം.പഠന സൗകരവ്യം ഒരുക്കാന്‍ സര്‍ക്കാര്‍ കോളജുകളില്‍ 500 ക്ലാസ് മുറികള്‍ അധികം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. എയ്ഡഡ് കോളജുകളിലാണെങ്കില്‍ 2000 ലേറെ മുറികളും ആവശ്യമായി വരും. കാര്യവട്ടം ഗവര്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രൊഫസര്‍ എസ് ഗ്ലാഡ്‌സണ്‍ രാജ് അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗം ഡോ. ആബിദ ഫാറൂഖി കണ്‍വീനറുമായാണ് വിദഗ്ധ സമിതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments