കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും, കോട്ടയം തെള്ളകം അഹല്യ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൌജന്യ നേത്രപരിശോധന ക്യാമ്പ് നടത്തുന്നു. നാളെ (21/08/2025 വ്യാഴം )രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 മണിവരെ പഞ്ചായത്ത് ഹാളിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. നേത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ദ ഡോക്ടർ പരിചയ സമ്പരായ ഒക്ട്രോ മെട്രിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ രജിസ്ട്രേഷനും കൺസൾട്ടേഷനും സൌജന്യം. ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് തിമിര ശസ്ത്രക്രിയ സൌജന്യം. കാർഡില്ലാത്തവർക്ക് മിതമായ നിരക്കിലുള്ള ശസ്ത്രക്രിയ പാക്കേജ്.



