Tuesday, March 24, 2026
No menu items!
Homeവാർത്തകൾവി.സി നിയമനം സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. സുപ്രീംകോടതി

വി.സി നിയമനം സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. ജസ്റ്റിസ് സുധാംശു ധൂലിയയുടെ നേതൃത്വത്തിലുള്ള സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ സുപ്രിംകോടതിയെ അറിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു.

സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിനായി ഒരു പാനല്‍ അക്ഷരമാല ക്രമത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കണം. ഈ പാനല്‍ പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാവുന്നതാണ്. പാനലില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ആളെക്കുറിച്ച് എതിരഭിപ്രായം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അക്കാര്യം കാരണം സഹിതം ഫയലില്‍ കുറിക്കാവുന്നതാണ്. മുന്‍ഗണനാക്രമം നിശ്ചയിച്ച ഫയല്‍ മുഖ്യമന്ത്രി ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറേണ്ടതാണ്. ഗവര്‍ണര്‍ ആ മുന്‍ഗണനാക്രമം കണക്കിലെടുത്തു വേണം നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു
പാനലിലെ ഏതെങ്കിലും വ്യക്തിയുടെ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ഫയലില്‍ രേഖപ്പെടുത്തണം. എതിര്‍പ്പിന് കാരണമായ രേഖകളും സമര്‍പ്പിക്കണം. ഇരുകൂട്ടര്‍ക്കും ഏകാഭിപ്രായമില്ലാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിസി നിയമനത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു. മറിച്ചാണെങ്കില്‍ ഗവര്‍ണറുടെ അനുമതി ലഭിച്ച് ഒരാഴ്ചയ്ക്കകം നിയമന ഉത്തരവ് വിജ്ഞാപനം ചെയ്യാനാകും. വിസി നിയമനത്തില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി നിയമിച്ച കോടതി, യുജിസി പ്രതിനിധിയെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments