കാലിക്കറ്റ് പരീക്ഷ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ് -പി.ജി – 2021 പ്രവേശനം മുതൽ) എം.ടി.എച്ച്.എം, എം.എച്ച്.എം, എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.ടി.ടി.എം, എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ, എം.കോം, എം.എ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ്.സി മാത്തമാറ്റിക്സ് വിത് ഡാറ്റ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (സി.ബി.സി.എസ്.എസ് -പി.ജി – 2024 പ്രവേശനം) എം.എസ്.ഡബ്ല്യൂ (ഡിസാസ്റ്റർ മാനേജ്മെന്റ്) ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.എസ്.സി ഹെൽത് ആൻഡ് യോഗ തെറപ്പി ജൂൺ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.രണ്ടാം സെമസ്റ്റർ (2021 പ്രവേശനം മുതൽ) എം.സി.എ ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. പരീക്ഷഫലം മൂന്നാം സെമസ്റ്റർ (2000 സ്കീം 2000-2003 പ്രവേശനം) ബി.ടെക് (2000 സ്കീം 2000-2008) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2022, (2012 സ്കീം 2012 – 2013 പ്രവേശനം) ബി.ആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം. രണ്ടാം വർഷ (2016 സിലബസ്- 2017, 2018 പ്രവേശനം) അഫ്ദലുൽ ഉലമ പ്രിലിമിനറി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കൽ പരീക്ഷ നാലാം സെമസ്റ്റർ എം.എച്ച്.എം ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ ജൂലൈ നാലിന് നടക്കും. കേന്ദ്രം: ഓറിയന്റൽ സ്കൂൾ ഓഫ് മാനേജ്മെന്റ്, ലക്കിടി, വയനാട്.