Saturday, March 28, 2026
No menu items!
Homeവാർത്തകൾശംഖുമുഖം തീര സംരക്ഷണത്തിന് പുതിയ പദ്ധതി;

ശംഖുമുഖം തീര സംരക്ഷണത്തിന് പുതിയ പദ്ധതി;

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖം ബീച്ചിനെ രൂക്ഷമായ കടൽ ക്ഷോഭത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള പദ്ധതി സർക്കാരിന് സമർപ്പിക്കാൻ വിദഗ്ധ സംഘം തീരുമാനമെടുത്തു. ഇന്ന് ശംഖുംമുഖത്തെ കടലാക്രമണത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ച സമിതി ഉന്നതതലയോഗത്തിൽ തീരുമാനിച്ച ജിയോ ട്യൂബ് പദ്ധതി സർക്കാരിന് സമർപ്പിക്കാനാണ് തീരുമാനിച്ചത്.

ആന്‍റണി രാജു എംഎൽഎ, നാഷണൽ സെന്‍റർ ഫോർ കോസ്റ്റൽ റിസർച്ച് സാങ്കേതിക ഉപദേശകനും ഡീപ് വാട്ടർ മിഷൻ ഡയറക്ടറുമായ എം.വി. രമണമൂർത്തി കേരള തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേക്ക് പരീത്, കൗൺസിലർ സെറാഫിൻ ഫ്രെഡി, മേജർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ ബിന്ദു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.അൻസർ, പൊതുമരാമത്ത് -ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ശംഖുംമുഖം തീരം സന്ദർശിച്ചത്.

ശംഖുംമുഖം ആറാട്ട് മണ്ഡപം അടിയന്തിരമായി പോളി പ്രോപ്പിലീൻ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് ടൂറിസം വകുപ്പ് അംഗീകാരം നൽകി നിർമ്മാണം തുടങ്ങണമെന്ന് ആൻ്റണി രാജു എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments