Wednesday, June 25, 2025
No menu items!
Homeവാർത്തകൾനാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ പവർ മാനേജ്മെന്റ് പഠിക്കാം

നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ പവർ മാനേജ്മെന്റ് പഠിക്കാം

കേന്ദ്രസർക്കാറിന് കീഴിൽ ഫരീദാബാദിലുള്ള (ഹരിയാന) നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ) അഖിലേന്ത്യാ സാ​​​ങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതി​യോടെ, ഡൽഹി എൻ.സി.ആർ കാമ്പസിൽ ഈവർഷം നടത്തുന്ന രണ്ടുവർഷത്തെ എം.ബി.എ പവർ മാനേജ്മെന്റ് ഫുൾടൈം റസിഡൻഷ്യൽ കോഴ്സ് പഠിക്കാം. സസ്റ്റൈനബിലിറ്റി/സൈബർ സെക്യൂരിറ്റി ആൻഡ് ക്ലൗഡ്/ഡാറ്റാ സയൻസ് ആൻഡ് ഡാറ്റാ അനലിറ്റിക്സ് എന്നിവ സ്​പെഷലൈസേഷനുകളാണ്. ജെ.സി ബോസ് ശാസ്ത്ര സാ​ങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. വൈദ്യുതി മേഖലക്കാവശ്യമായ യുവ ​മാനേജർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പഠിച്ചിറങ്ങുന്നവർക്ക് പ്ലേസ്മെന്റ് സഹായം ലഭിക്കും.പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പത്ത്, പന്ത്രണ്ട്/ഡിപ്ലോമ പരീക്ഷകളിലും 60 ശതമാനം മാർക്കിൽ കുറയാതെയുണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.npti.gov.inൽ. അപേക്ഷ/രജിസ്ട്രേഷൻ ഫീസ് ജി.എസ്.ടി അടക്കം 500 രൂപ. ഓൺലൈനിൽ ജൂലൈ 16 വരെ അപേക്ഷിക്കാവുന്നതാണ്. സെലക്ഷൻ: പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/സിമാറ്റ്/ജിമാറ്റ്/എക്സാറ്റ്/മാറ്റ്/സി.യു.ഇ.ടി സ്കോർ അടിസ്ഥാനത്തിൽ ജൂലൈ 18ന് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും.അല്ലെങ്കിൽ എൻ.പി.ടി.ഐ ജൂലൈ 20ന് നടത്തുന്ന ​ഓൺലൈൻ അഡ്മിഷൻ ടെസ്റ്റിൽ പ​ങ്കെടുക്കണം. യോഗ്യത നേടുന്നവരെ അന്നുതന്നെ ഓൺലൈനിൽ ഗ്രൂപ് ചർച്ചയും ഇന്റർവ്യൂവും നടത്തി തെരഞ്ഞെടുക്കും. കോഴ്സ് ജൂലൈ അവസാനവാരം തുടങ്ങും. ആകെ 120 സീറ്റ്. ഇതിൽ 15 സീറ്റുകൾ സ്​പോൺസേർഡ് വിഭാഗത്തിലാണ്. പാഠ്യപദ്ധതി: 70 ശതമാനം ഫോക്കസും ജനറൽ മാനേജ്മെന്റിനാണ്. 30 ശതമാനം വൈദ്യുതി സംബന്ധമായ ​​പ്രത്യേക വിഷയങ്ങൾ പഠിപ്പിക്കും. മാനേജ്മെന്റും സാ​ങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള പാഠ്യപദ്ധതി വൈദ്യുതി മേഖലക്ക് ഏറെ അനുയോജ്യം. മൊത്തം കോഴ്സ് ഫീസ് ഹോസ്റ്റൽ, മെസ് ഉൾപ്പെടെ 12,20,090 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments