Thursday, April 2, 2026
No menu items!
Homeവാർത്തകൾകുടുംബ കൂട്ടായ്മയുടെ കരുത്തിൽ റോഡിന് പുതുമോടി

കുടുംബ കൂട്ടായ്മയുടെ കരുത്തിൽ റോഡിന് പുതുമോടി

കുറവിലങ്ങാട്: പ്രാർത്ഥനയുടെ കരുത്തും അധ്വാനത്തിന്റെ മഹത്വവും സമ്മേളിച്ചപ്പോൾ ഒന്നര കിലോമീറ്റർ ഗ്രാമീണ റോഡിന് പുതുശോഭ . മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവക ഇരുപത്തിയേഴാം വാർഡിലെ വിശുദ്ധ അംബ്രോസ് കുടുംബ കൂട്ടായ്മയാണ് വേറിട്ട സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കിയത്. മരങ്ങാട്ടുപള്ളി പഞ്ചായത്ത് പതിനാലാം വാർഡിലെ മണമ – കരിമ്പന റോഡും മണമ – വട്ടം കൂഴി റോഡിൽ കരിമ്പന ഭാഗം വരെയുമുള്ള ഒന്നര കിലോമീറ്റർ റോഡരികാണ് വൃത്തിയാക്കി മനോഹരമാക്കിയത്.
സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുക്കാനുള്ള ഇടവക തല കുടുംബ കൂട്ടായ്മയുടെ ആഹ്വാനം സ്വീകരിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം.
യൂണിറ്റിലെ കുടുംബങ്ങളിൽ നിന്നുള്ള നാൽപതോളം പേർ ചേർന്നാണ് റോഡ് വൃത്തിയാക്കിയത്. റോഡിൽ പലയിടങ്ങളിലും പച്ചില പടർപ്പുകൾ പന്തലിച്ച നിലയിലായിരുന്നു. മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലാണ് റോഡിന് പുതുഭംഗി സമ്മാനിക്കാനായത്
പള്ളി യോഗ പ്രതിനിധി, കുടുംബ കൂട്ടായ്മ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇരുപത്തിയേഴാം വാർഡിലെ വിശുദ്ധ തോമസ് അക്വിനാസ് യൂണിറ്റിൻ്റെ നേതൃത്വത്തിലും ശ്രമദാനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments