Tuesday, June 24, 2025
No menu items!
Homeവാർത്തകൾതാപനില 52 ഡിഗ്രിയിലേക്ക്; കുവൈത്തിൽ മുന്നറിയിപ്പ്

താപനില 52 ഡിഗ്രിയിലേക്ക്; കുവൈത്തിൽ മുന്നറിയിപ്പ്

കുവൈത്ത്: കുവൈത്തിൽ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത തിങ്കളാഴ്ചയോടെ പരമാവധി താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്താനാണ് സാധ്യതയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാറ്റം ഉപരിതലത്തിലെ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കുന്നതിനാലാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ താപനിലയിൽ സ്ഥിരമായ ഉയർച്ചയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ 44 ഡിഗ്രി സെൽഷ്യസായിരിക്കും പരമാവധി താപനില. പിന്നീട് ഇത് ക്രമേണ 48 ഡിഗ്രിയിലേക്ക് ഉയരുമെന്നും അൽ അലി വ്യക്തമാക്കി. കാറ്റിന്റെ ദിശ തെക്കുകിഴക്കിൽ നിന്നും വടക്കുപടിഞ്ഞാറോട്ടേക്ക് മാറാനാണ് സാധ്യത. ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി 50 ഡിഗ്രിയും ഞായറാഴ്ച 51 ഡിഗ്രിയും, തിങ്കളാഴ്ച 52 ഡിഗ്രിയും ആണ് പ്രതീക്ഷിക്കുന്നത്. ചൂടും ഈർപ്പവുമുള്ള കാറ്റ് ചൂട് കൂടുതൽ കഠിനമാക്കും. പകൽ സമയത്ത് അതീവ ചൂടുള്ള കാലാവസ്ഥയും രാത്രികളിൽ ചൂടോടുകൂടിയ അവസ്ഥയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാതിരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments