കപ്പൽ അപകടം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചത് പരിഗണിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ ധനസഹായവും സൗജന്യ റേഷനും പ്രഖ്യാപിച്ച് സർക്കാർ . സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നും ആയിരം രൂപയും ഒരു കുടുംബത്തിന് 6 കിലോ അരിയും സൗജന്യമായി നൽകും. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങൾക്കും ആനുകൂല്യം ലഭിക്കും. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ഫിഷറീസ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.



