Wednesday, November 25, 2026
No menu items!
Homeവാർത്തകൾയൂറോപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാസ്റ്റേഴ്സ് പഠനം നടത്താൻ; ഇറാസ്മസ് സ്കോളർഷിപ്പ്

യൂറോപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാസ്റ്റേഴ്സ് പഠനം നടത്താൻ; ഇറാസ്മസ് സ്കോളർഷിപ്പ്

തിരുവനന്തപുരം: യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാസ്റ്റേഴ്സ് പഠനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ്. മികച്ച അക്കാദമിക് മികവുള്ള വിദ്യാർഥികൾക്ക് പൂർണ സ്കോളർഷിപ്പും ലഭ്യമാണ്.ഇറാസ്മസ് സ്കോളർഷിപ് യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ചേർന്ന് നടത്തുന്ന സംയുക്ത മാസ്റ്റേഴ്സ് പ്രോഗ്രാമുകളാണിത്. ഒരു പ്രോഗ്രാമിൽ തന്നെ വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ പങ്കാളികളായിരിക്കും. അതിനാൽ പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ഒന്നിലധികം രാജ്യങ്ങളിൽ പഠിക്കാനും താമസിക്കാനും അവസരം ലഭിക്കുന്നു. സാധാരണയായി ഒന്നു മുതൽ രണ്ടുവർഷം വരെയാണ് കാലാവധി. 60, 90, 120 ഇ.സി.ടി.എസ് ക്രെഡിറ്റുകളുള്ള പ്രോഗ്രാമുകൾ ലഭ്യമാണ്. പഠനം പൂർത്തിയാക്കുന്നവർക്ക് പ്രോഗ്രാമിന്റെ സ്വഭാവമനുസരിച്ച് ജോയിന്റ് ഡിഗ്രിയോ ഒന്നിലധികം ഡിഗ്രികളോ ലഭിക്കും.പ്രധാന ആനുകൂല്യം പ്രതിമാസം 1,400 യൂറോ വരെ സ്കോളർഷിപ്. പരമാവധി 24 മാസത്തേക്ക് സാമ്പത്തിക സഹായം. വിസ, യാത്രാചെലവുകൾ, താമസം, ജീവിതച്ചെലവ് എന്നിവക്കുള്ള സഹായം. സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർഥികളിൽ നിന്ന് പ്രോഗ്രാമിന്റെ നിർബന്ധിത ട്യൂഷൻ ഫീസ് ഈടാക്കില്ല. യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. എന്നാൽ, മാസ്റ്റേഴ്സ് പഠനം ആരംഭിക്കുന്നതിനുമുമ്പ് ബിരുദം പൂർത്തിയാക്കിയിരിക്കണം. തിരഞ്ഞെടുക്കുന്ന പ്രോഗ്രാമിന്റെ അക്കാദമിക് യോഗ്യതകൾ പാലിക്കണം.ചില പ്രോഗ്രാമുകൾക്ക് പ്രത്യേക വിഷയത്തിലുള്ള ബിരുദം, പ്രവൃത്തിപരിചയം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, ഐ.ഇ.എൽ.ടി.എസ്, ടി.ഒ.ഇ.എഫ്.എൽ തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ എന്നിവ ആവശ്യമായേക്കാം. അതിനാൽ ഓരോ പ്രോഗ്രാമിന്റെയും നിബന്ധനകൾ പ്രത്യേകം പരിശോധിക്കണം.പ്രധാന പഠന മേഖലകൾഎൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്, സാമ്പത്തികശാസ്ത്രം, സാമൂഹികശാസ്ത്രം, വിദ്യാഭ്യാസം, മനഃശാസ്ത്രം, പെരുമാറ്റശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, പൊതുജനാരോഗ്യം, ആരോഗ്യശാസ്ത്രം, കൃഷി, ഭക്ഷ്യശാസ്ത്രം, ജീവശാസ്ത്രം, ബയോടെക്നോളജി, രസതന്ത്രം, മെറ്റീരിയൽസ് സയൻസ്, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം, വാസ്തുവിദ്യ, ഡിസൈൻ, മാധ്യമം, ആശയവിനിമയം, സംസ്കാരം, കല, മാനവികശാസ്ത്രം, നിയമം, മനുഷ്യാവകാശം, സമുദ്രശാസ്ത്രം, ഊർജം, സുസ്ഥിര വികസനം, അന്താരാഷ്ട്ര വികസന പഠനം.അവസാന തീയതി 2027 അധ്യയന വർഷം ആരംഭിക്കുന്ന പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സാധാരണയായി 2026 ഒക്ടോബർ മുതൽ 2027 ജനുവരി വരെയുള്ള കാലയളവിലാണ് സ്വീകരിക്കുന്നത്. എന്നാൽ, എല്ലാ പ്രോഗ്രാമുകൾക്കും ഒരേ അവസാന തീയതിയല്ല. ഓരോ സർവകലാശാലാ കൺസോർട്ട്യവും സ്വന്തം അപേക്ഷാ സമയപരിധി നിശ്ചയിക്കുന്നതിനാൽ ചില പ്രോഗ്രാമുകളുടെ സ്കോളർഷിപ് അപേക്ഷകൾ 2026 ഡിസംബറിൽ തന്നെ അവസാനിച്ചേക്കാം. അതിനാൽ താൽപര്യമുള്ള വിദ്യാർഥികൾ അവസാന തീയതി വരെ കാത്തിരിക്കാതെ നേരത്തെ അപേക്ഷാ നടപടികൾ ആരംഭിക്കുകയും ബന്ധപ്പെട്ട പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തീയതി ഉറപ്പാക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments