Wednesday, June 25, 2025
No menu items!
HomeCareer / job vacancyനാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ജൂൺ 9 വരെ അപേക്ഷ...

നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ജൂൺ 9 വരെ അപേക്ഷ സ്വീകരിക്കും

നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനിൽ ജൂൺ ഒമ്പത് വൈകീട്ട് 6 മണിവരെ അപേക്ഷ സ്വീകരിക്കും. ശമ്പളനിരക്ക് 56,100-1,77,500 രൂപ. ആകെ 60 ഒഴിവുകളുണ്ട് (ജനറൽ 27, എസ്.സി 9, എസ്.ടി 4, ഒ.ബി.സി നോൺ ക്രീമിലെയർ 13, ഇ.ഡബ്ല്യു.എസ് 7). യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/വർഗവിഭാഗത്തിന് 5 വർഷം, ഒ.ബി.സിക്കാർക്ക് 3 വർഷം, ഭിന്നശേഷിക്കാർക്ക് (പി.ഡബ്ലു.ബി.ഡി) 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്. ഗേറ്റ് 2025 സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുവർഷത്തിൽ കുറയാതെ സേവനമനുഷ്ഠിക്കാമെന്ന് കാണിച്ച് അഞ്ചുലക്ഷം രൂപയുടെ സർവിസ് ബോണ്ട് നൽകണം. റി​ക്രൂട്ട്മെന്റ് വിജ്ഞാപനം www.nhai.gov.inൽ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments