സംസ്ഥാന സർക്കാർ 2000 കോടിരൂപകൂടി കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് അറിയിച്ചു. ഇതിനായി റിസർവ് ബാങ്ക് വഴിയുള്ള ലേലം 20-ന് നടക്കും.ഇൗ സാമ്പത്തിക വർഷത്തെ ആദ്യ കടമെടുപ്പാണിത്. 3000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. 5000 കോടിയുടെ അനുമതിയാണ് ചോദിച്ചത്.



