Wednesday, February 18, 2026
No menu items!
Homeവാർത്തകൾവഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

വഖഫ് ഹർജികൾ പുതിയ ബെഞ്ചിലേക്ക്; അടുത്ത ചീഫ് ജസ്റ്റിസ് മെയ് 15ന് പരിഗണിക്കും

വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ ബെഞ്ചായിരിക്കും മെയ് 15ന് ഹര്‍ജികള്‍ പരിഗണിക്കുക. വഖഫ് കേസ് താൻ വാദം കേള്‍ക്കുന്നത് തുടരുന്നില്ലെന്ന് ഇന്ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു. പുതിയ ബെഞ്ചിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. അടുത്ത വ്യാഴാഴ്ച കേസ് നിയുക്ത ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

വഖഫുമായി ബന്ധപ്പെട്ട് നിലവിലുള്ള ഉത്തരവുകള്‍ നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജികളിൽ വാദം കേട്ട് ഉത്തരവ് പറയാൻ നിലവിലെ ചീഫ് ജസ്റ്റിസിന് സമയം ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ ബെഞ്ചിന് ഹർജി വിട്ടതെന്നും എല്ലാ കക്ഷികളും ഈ തീരുമാനം അംഗീകരിച്ചുവെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു. മെയ് 13നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments