കാലം ചെയ്‌ത ഫ്രാൻസിസ് മാർപ്പാപ്പയോടുള്ള ആദരസൂചകമായി ഇന്ന്( വെള്ളി) ഉച്ചക്ക് 12 മണിക്ക് മതാധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ദൈവാലയത്തിൽ ദിവ്യബലി അർപ്പിയ്ക്കും. മാർപാപ്പയുടെ ഭൗതികദേഹ സംസ്കാര ദിവസമായ നാളെ(26/04/2025 ശനി ) രാവിലെ 7 മണിക്ക് ദിവ്യബലിയും ഒപ്പീസും പ്രത്യേക പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9.45 ന്റെ ദിവ്യബലിക്കുശേഷം വിശ്വാസഭവൻ വാർഷികത്തോടൊപ്പം പരി. ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ കാർമികത്വം വഹിക്കും.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കാൻ മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളിയിൽ ഇന്നും നാളെയും ഞായറാഴ്ചയും പ്രത്യേക തിരുക്കർമ്മങ്ങൾ
RELATED ARTICLES