അസമിലെ ബിജെപി സർക്കാർ പുതുതായി ഏർപ്പെടുത്തിയ ബീഫ് നിരോധനത്തിൽ വ്യത്യസ്ഥ നിലപാടുമായി ബിജെപി കേരള വെെസ് പ്രസിഡൻ്റും ചലച്ചിത്ര സംവിധായകനുമായ മേജർ രവി. “ബിജെപി ഭരിക്കുന്ന സംസ്ഥാനമോ മറ്റെന്തോ ആയിക്കൊള്ളട്ടെ.. പെട്ടെന്ന് ബീഫ് നിരോധിച്ചാൽ ഇത് നിരവധി ആളുകൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ബീഫ് എന്നാൽ പശു അല്ലെന്നും” മേജർ രവി പറഞ്ഞു. ബീഫും പശുവും തമ്മിലുള്ള വ്യത്യാസം ആദ്യം എല്ലാവരും മനസ്സിലാക്കണമെന്ന് ബിജെപി കേരള വൈസ് പ്രസിഡൻ്റ് പറഞ്ഞു.



