Saturday, September 12, 2026
No menu items!
Homeവാർത്തകൾശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാര ഐ എ എസ്

ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാര ഐ എ എസ്

തിരുവനന്തപുരം: ശബരിമല എഡിഎം ആയി പുതിയ തസ്തിക രൂപീകരിച്ചു. ദിലീപ് കെ കൈനിക്കാര ഐഎഎസ് ആണ് ശബരിമല എഡിഎം. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം മുന്നില്‍ക്കണ്ട് ശബരിമലയിലെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് പുതിയ തസ്തികകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മണ്ഡലകാല-മകരവിളക്ക് മഹോത്സവ സമയങ്ങളില്‍ ശബരിമല, പമ്പ എന്നിവിടങ്ങളിലെ പൂര്‍ണ ചുമതല പുതിയ എഡിഎമ്മിനായിരിക്കും. തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും സുരക്ഷാ-ഭരണ നിര്‍വഹണ ഏകോപനത്തിനുമാണ് ‘അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ശബരിമല)’ എന്ന എക്സ്-കേഡര്‍ തസ്തിക സൃഷ്ടിച്ചത്.

ശബരിമല വികസന അതോറിറ്റി രൂപീകരണവുമായും സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ക്കായി ആദ്യ യോഗം സെപ്റ്റംബര്‍ 11 ന് നടക്കും. ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. വികസന അതോറിറ്റി യാഥാര്‍ഥ്യമാകുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ലഭിക്കും.

ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കഴിഞ്ഞ സര്‍ക്കാരാണ് വികസന അതോറിറ്റി എന്ന ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി ചെയര്‍മാനും ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനും ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായുമാണ് അതോറിറ്റി രൂപീകരിക്കുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments