ചെങ്ങമനാട്: ശ്രീമൂലനഗരം ഗവൺമെൻറ് എൽ പി സ്കൂളിന്റെ ശിശുദിനാഘോഷവും പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹരിത സഭയുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ നിർവഹിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നിർമാർജനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിൽ അവബോധം നൽകുകയും ചെയ്യുക എന്നതാണ് കുട്ടികളുടെ ഹരിത സഭ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അതിനുള്ള തുടക്കമാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു. കുട്ടികൾക്കായി ശുചിത്വ പ്രതിജ്ഞ നടത്തി. ജാരിയ കബീർ, സിമി ജിജോ, സിൽവി ബിജു, കെ പി സുകുമാരൻ, ഷിജിത സന്തോഷ്, ഡാർലി ജീമോൻ, ശ്രീമൂലനഗരം മോഹനൻ, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ കെ എം , ഗീതു മോഹനൻ എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ബേബി, പി ടി എ പ്രസിഡന്റ് നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ചു.



