മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപള്ളി കാർഷികോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ മരങ്ങാട്ടുപിള്ളി സെൻ്റ് തോമസ് സ്ക്കൂൾ വിദ്യാർത്ഥികളായ അമൃത മുരളി, ജിയന്ന മരിയ ദീപു എന്നിവർക്ക് ഒന്നാം സ്ഥാനവും സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ ആര്യ സനിൻ, ടോംസ് മരിയൻ റോബിൻ മണ്ണയ്ക്കനാട് ഗവ. യു .പി സ്ക്കൂൾ വിദ്യാർത്ഥികളായ ദിയ വിനോദ്, അനിജിത് പി.എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം കൊണ്ട് കാർഷികോത്സവത്തിലെ കാർഷിക ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായിരുന്നു.



