കായംകുളം: കായംകുളം പാറ്റുകടവ് ടൗൺഹാൾ ജുമാമസ്ജിദിൻ്റെ പുനരുദ്ധാരണത്തിന്റ ഭാഗമായി ശിലാസ്ഥാപനം നടത്തി. അസ്സയ്യിദ് ബദറുസ്സാദത്ത് ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ടൗൺഹാൾ ജുമാ മസ്ജിദ് പ്രസിഡന്റ് എ. താജുദീൻ അദ്യക്ഷതവഹിച്ചു. സെക്രട്ടറി ഇ ഷജീർ, ഡോക്ടർ മുഹമ്മദ് ഫാറൂഖ് നഈമി അൽബുഹാരി മുഖ്യ പ്രഭാഷണം നടത്തി. കായംകുളം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സമീർ വാർഡ് കൗൺസിലർ ശ്രീ കെ പുഷ്പദാസ് ,എ താഹ മുസ്‌ലിയാർ, ജലാലുദീൻ മൗലവി ,സെയ്യിദ് ചാലിശ്ശേരി തങ്ങൾ,സെയ്യിദ് ഉവൈസ് തങ്ങൾ,നാസർ നഈമി ഹംസ സഖാഫിമണപ്പള്ളി,നൈസാം സാഖഫി,സിറാജ്ജുദ്ദീൻ ബുഹാരി,നിസാർ സഖാഫി,ഇമാം സഖാഫി,ഹുസൈൻ മുസ്‌ലിയാർ,ബാദുഷസഅദി,ശിഹാബുദീൻ അസ്‌ലമി കൺവീനർ എസ് നജീബ്, അബ്ദു രാഗം എന്നിവർ പങ്കെടുത്തു.



