Wednesday, February 18, 2026
No menu items!
Homeവാർത്തകൾരോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

രോഗിയുമായി പോയ ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

വെള്ളറട: രോഗിയുമായി പോയ ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറശ്ശാല വെള്ളറട മലയോര ഹൈവേയില്‍ ചെറിയ കൊല്ലയില്‍ വച്ച് കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. വെള്ളറടയില്‍ നിന്നും കാരക്കോണത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ചെറിയ കൊല്ലയില്‍ വച്ച് ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കിളിയൂര്‍ സ്വദേശി വില്‍സനാണ് (39) ഗുരുതരമായി പരിക്കേറ്റത്. വില്‍സനെ ഉടന്‍തന്നെ മറ്റൊരു ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച് ആംബുലന്‍സും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇതിനിടെ അജ്ഞാത സംഘം എത്തി ആംബുലന്‍സിന്റെ താക്കോല്‍ കൈവശപ്പെടുത്തി മുങ്ങി. തുടര്‍ന്ന് വെള്ളറട പോലീസ് എത്തി ആംബുലന്‍സിനെയും അപകടത്തില്‍പ്പെട്ട ബൈക്കിനെയും ക്രയിനിന്റെ സഹായത്തോടെ സ്‌റ്റേഷനില്‍ എത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments