മലയിന്‍കീഴ്: സ്‌ക്കൂള്‍, കോളേജ്, പൊതുവിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 12-മുതല്‍ 14-വരെ നടക്കുന്ന സി.പി.ഐ.എം വിളപ്പില്‍ ഏരിയാസമ്മേളനത്തോടനുബന്ധിച്ചാണ് നവംബര്‍ ഒന്‍പതിന് അറിവുത്സവം എന്ന പേരില്‍ ക്വിസ് മത്സരം നടത്തുന്നത്. രാവിലെ 9.30-ന് മലയിന്‍കീഴില്‍ നടക്കുന്ന പരിപാടിയില്‍ മത്സരാര്‍ത്ഥികള്‍ക്ക് രണ്ടുപേരടങ്ങുന്ന ടീമായി പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌ക്കൂള്‍ വിഭാഗത്തില്‍ അഞ്ചു മുതല്‍ പത്തുവരെ ക്ലാസുകാരും കോളേജ് വിഭാഗത്തില്‍ പ്ലസ് വണ്‍ മുതലുള്ള വിദ്യാര്‍ത്ഥികളും പൊതുവിഭാഗത്തില്‍ പ്രായപരിധി ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ ആറ്.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9495471025, 9947974844



