Sunday, March 15, 2026
No menu items!
Homeവാർത്തകൾ62,000 കോടിയിലധികം രൂപയുടെ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

62,000 കോടിയിലധികം രൂപയുടെ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ദില്ലി: രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പി എം -സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐ ടി ഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ഐ ടി ഐകളുടെ വമ്പൻ നവീകരണം ലക്ഷ്യം200 ഹബ് ഐ ടി ഐകളും 800 സ്പോക്ക് ഐ ടി ഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐ ടി ഐകളുടെ നവീകരണമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഹബ്ബും ശരാശരി നാല് സ്‌പോക്കുകളുമായി ബന്ധിപ്പിക്കപ്പെടും, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ആധുനിക ട്രേഡുകൾ, ഡിജിറ്റൽ പഠന സംവിധാനങ്ങൾ, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ക്ലസ്റ്ററുകൾ സൃഷ്ടിക്കപ്പെടും. വിപണി ആവശ്യകതയുമായി പൊരുത്തപ്പെടുന്ന ഫലത്തെ അടിസ്ഥാനമാക്കിയുള്ള നൈപുണ്യ വികസനം ഉറപ്പാക്കിക്കൊണ്ട് ആങ്കർ ഇൻഡസ്ട്രി പങ്കാളികൾ ഈ ക്ലസ്റ്ററുകൾ കൈകാര്യം ചെയ്യും. നൂതനാശയ കേന്ദ്രങ്ങൾ, ട്രെയിനർമാരുടെ പരിശീലന സൗകര്യങ്ങൾ, ഉല്പാദന യൂണിറ്റുകൾ, പ്ലേസ്‌മെന്റ് സേവനങ്ങൾ എന്നിവയും ഹബ്ബുകളിൽ ഉണ്ടായിരിക്കും, അതേസമയം സ്‌പോക്കുകൾ പ്രാപ്യത വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മൊത്തത്തിൽ, പിഎം-സേതു ഇന്ത്യയുടെ ഐടിഐ ആവാസവ്യവസ്ഥയെ പുനർനിർവചിക്കും, ഇത് ലോക ബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും ആഗോള സഹ-ധനസഹായത്തോടെ ഗവൺമെന്റ് ഉടമസ്ഥതയിലുള്ളതും വ്യവസായ മാനേജ്‌മെന്റുള്ളതുമാക്കി മാറ്റും. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തിൽ പട്‌നയിലെയും ദർഭംഗയിലെയും ഐടിഐകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.നവോദയ വിദ്യാലയങ്ങളിലടക്കം 1200 വൊക്കേഷണൽ സ്കിൽ ലാബുകൾ34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി സ്ഥാപിച്ചിട്ടുള്ള 1,200 വൊക്കേഷണൽ സ്കിൽ ലാബുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദൂര, ഗോത്ര മേഖലകളിലുള്ളവർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങിയ 12 മേഖലകളിൽ പ്രായോഗിക പരിശീലനം നൽകാൻ ഈ ലാബുകൾ സഹായിക്കും. ദേശീയ വിദ്യാഭ്യാസ നയം 2020, സിബിഎസ്ഇ പാഠ്യപദ്ധതി എന്നിവയുമായി യോജിപ്പിച്ച്, വ്യവസായ പ്രസക്തമായ പഠനം നൽകുന്നതിനും തൊഴിലവസരങ്ങൾക്കുള്ള ആദ്യകാല അടിത്തറ സൃഷ്ടിക്കുന്നതിനുമായി 1,200 വൊക്കേഷണൽ അധ്യാപകരെ പരിശീലിപ്പിക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments