കരകുളം : മാനവസ്‌നേഹി സാംസ്‌കാരികസമിതിയുടെ ഒന്‍പതാം വാര്‍ഷികാഘോഷപരിപാടി മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സമിതി ഏര്‍പ്പെടുത്തിയ മാനുഷി പുരസ്‌കാരം മന്ത്രി ജി.ആര്‍ അനില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണിക്ക് സമ്മാനിച്ചു. പഞ്ചായത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളും മികച്ച പ്രവര്‍ത്തനങ്ങളുമാണ് യു.ലേഖാറാണിയെ മാനുഷി പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
മാനവസ്‌നേഹി സാംസ്‌കാരിക സമിതി പ്രസിഡന്റ് അല്‍ഫോണ്‍സാജോയ് അധ്യക്ഷയായ ചടങ്ങില്‍ ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്‍, മാധ്യമപ്രവര്‍ത്തക പ്രിയാശ്യാം, അനിതാഹരി, സമിതി സെക്രട്ടറി പ്രീതാകുളത്തൂര്‍, ഹരി നീലഗിരി, സമിതി അംഗങ്ങളായ സുവര്‍ണ്ണജോയ്, തങ്കമണി ശ്രീകണ്ഠന്‍, പുരസ്‌കാരജേതാവ് യു.ലേഖാറാണി എന്നിവര്‍ സംസാരിച്ചു.



