Thursday, August 6, 2026
No menu items!
Homeവാർത്തകൾ6 ശതമാനം പലിശനിരക്കില്‍ 5 കോടി രൂപ വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന...

6 ശതമാനം പലിശനിരക്കില്‍ 5 കോടി രൂപ വരെ വായ്പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പ് ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (CMEDP) മൂന്നാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ വായ്പാ വിതരണവും മുഖ്യമന്ത്രി വി ഡി സതീശന്‍ ഓഗസ്റ്റ് 6ന് നിര്‍വഹിക്കും. തിരുവനന്തപുരം തൈക്കാടുള്ള ലെമണ്‍ ട്രീ പ്രീമിയര്‍ ഹോട്ടലില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്.സംരംഭകരെ ശാക്തീകരിക്കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (MSME) മേഖലയെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് നവീകരിച്ച പദ്ധതിയുടെ ലക്ഷ്യം.പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങള്‍ക്കും 6 ശതമാനം പലിശനിരക്കില്‍ പരമാവധി 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്. മുമ്പ് വായ്പയുടെ ഉയര്‍ന്ന പരിധി 2 കോടി രൂപയായിരുന്നു. മൊത്തം പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കും. ഒരു വര്‍ഷം വരെ മോറട്ടോറിയം സൗകര്യവും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്.ഇതിനൊപ്പം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ പരിധി 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വലിയ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനും ഇത് കൂടുതല്‍ കരുത്തേകുമെന്ന് അധികൃതര്‍ അറിയിച്ചു.ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ മുഖ്യാതിഥിയാകും. കെ.എഫ്.സി.യുടെ തിരഞ്ഞെടുത്ത സംരംഭകര്‍ക്കുള്ള പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, പിങ്ക് കാര്‍ഡുകളുടെ വിതരണം മന്ത്രി നിര്‍വഹിക്കും. മികച്ച കെ.എഫ്.സി. ശാഖയ്ക്കുള്ള പുരസ്‌കാരം ഡോ. ശശി തരൂര്‍ എം പി സമ്മാനിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments