Monday, October 12, 2026
No menu items!
Homeവാർത്തകൾ16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും; നിയമനിര്‍മ്മാണ കാര്യങ്ങള്‍ പ്രധാന അജണ്ട

16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും; നിയമനിര്‍മ്മാണ കാര്യങ്ങള്‍ പ്രധാന അജണ്ട

തിരുവനന്തപുരം :16-ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബര്‍ 29 വരെ സമ്മേളനംചേരും. കലണ്ടര്‍ പ്രകാരം ആകെ 9 ദിവസമാണ് സഭ സമ്മേളിക്കുന്നത്.പ്രധാനമായും നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായിട്ടാണ് ഈ സമ്മേളനം ചേരുന്നത്. ഒക്ടോബര്‍ 12, 13, 14, 15, 27, 28, 29 തീയതികൾ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായും ഒക്ടോബര്‍ 16 അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായും നീക്കിവെച്ചിരിക്കുന്നു. ഒക്ടോബര്‍ 26-ന് പുതുക്കിയ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളും 2017 മുതലുള്ള 5 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഇവയുമായി ബന്ധപ്പെട്ട ധനവിനിയോഗ ബില്ലുകള്‍ ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് ശേഷം 1.00 മുതൽ 2.00 മണി വരെ സഭ പരിഗണിക്കും.സമ്മേളനത്തിന്റെ ആദ്യ ദിനമായ ഒക്ടോബർ 12-ന് 2026-ലെ കേരള കോര്‍ട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്‍, ദ മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എൻഡോവ്മെന്റ്സ് (ഭേദഗതി) ബില്‍ 2026 എന്നീ രണ്ട് ബില്ലുകള്‍ അവതരിപ്പിച്ച് സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയക്കും. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിര്‍മ്മാണ വിഷയം തീരുമാനിക്കാൻ അന്നേ ദിവസം കാര്യോപദേശക സമിതി യോഗം ചേരുമെന്നും സ്പീക്കർ വ്യക്തമാക്കി.

മറ്റു പ്രധാന വിവരങ്ങൾ:

കേരളപ്പിറവി സ്നേഹസംഗമം:

2027 ഏപ്രില്‍ 27-ന് ആഘോഷിക്കുന്ന നിയമസഭയുടെ പ്ലാറ്റിനം ജൂബിലി പരിപാടികൾക്ക് 2026 നവംബര്‍ 1-ലെ കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. അന്നേ ദിവസം ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുൻ സ്പീക്കർമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവരെ പങ്കെടുപ്പിച്ചു സ്നേഹസംഗമം സംഘടിപ്പിക്കും.

ലിറ്റററി ഫെസ്റ്റിവല്‍ (5-ാം പതിപ്പ്):

കേരള ലെജിസ്ലേച്ചര്‍ ഇന്റര്‍നാഷണല്‍ ലിറ്റററി ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് 2027 ജനുവരി 7 മുതല്‍ 13 വരെ നിയമസഭയിൽ നടക്കും.

പമ്പ ബ്ലോക്ക് താക്കോൽ കൈമാറ്റം: എം.എൽ.എമാർക്കായി നിർമ്മിച്ച 60 ഫ്ലാറ്റുകൾ അടങ്ങിയ പുതിയ പമ്പാ ബ്ലോക്കിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഒക്ടോബര്‍ 26 തിങ്കളാഴ്ച വൈകുന്നേരം 4.30-ന് ലെജിസ്ലേറ്റേഴ്സ് ഹോം പരിസരത്ത് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments