Saturday, June 27, 2026
No menu items!
Homeവാർത്തകൾസൗദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ തളച്ച് കേപ്‌ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക്

സൗദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ തളച്ച് കേപ്‌ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക്

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ഇൽ ചരിത്രം കുറിച്ച് ആഫ്രിക്കൻ വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപ് രാജ്യമായ കേപ്‌ വെർദെ. അഞ്ചു ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എച്ചിൽ ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ സൗദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ തളച്ചാണ് ടീം ഈ നേട്ടം സ്വന്തമാക്കിയത്.ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും സമനില നേടിയ രാജ്യം ഇതോടെ മൂന്നു പോയിന്റുകളുമായി ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിലായി രണ്ടാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളായ സൗദി അറേബ്യയ്ക്കും ഉറുഗ്വായ്ക്കും രണ്ടു പോയിന്റുകൾ മാത്രമേ നേടാൻ സാധിച്ചുള്ളു. അടുത്ത ശനിയാഴ്ച മിയാമി സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അവർ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments