ന്യൂഡൽഹി: സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്സ് (CRPF) വിവിധ തസ്തികകളിൽ നിയമനം നേടാൻ യുവാക്കൾക്ക് മികച്ച അവസരം. കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ & ടെക്നിക്കൽ) തസ്തികകളിലായി (CRPF Constable Tradesman) അകെ 9195 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ 306 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യത വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19.
ഒഴിവുകളുടെ എണ്ണം
കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ & ടെക്നിക്കൽ) – 9175 ഒഴിവുകൾകോൺസ്റ്റബിൾ ട്രേഡ്സ്മാൻ (പയനിയർ വിങ്) – 20 ഒഴിവുകൾ
ആകെ ഒഴിവുകൾ: 9195. തസ്തികകൾകോൺസ്റ്റബിൾ- ഡ്രൈവർ,മോട്ടോർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ,കാർപെന്റർ,ടെയ്ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ഗാർഡനർ,ബഗ്ലർ,പെയിന്റർ, കുക്ക്, ബാർബർ കം ഹെയർ ഡ്രസ്സർ,വാഷർ മാൻ & വുമൺ, വാട്ടർ കാരിയർ,സഫായി കർമചാരി, മേസൺ,പ്ലമ്പർ,ഇലക്ട്രീഷ്യൻ.പ്രായപരിധി (01-01-2026 അനുസരിച്ച്):കോൺസ്റ്റബിൾ (ഡ്രൈവർ): 21 മുതൽ 27 വയസ് വരെമറ്റ് തസ്തികകളിൽ 18 മുതൽ 23 വയസ് വരെസർക്കാർ നിയമാനുസരിച്ച് പ്രായ ഇളവ് ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത:
ഡ്രൈവർ: 10-ാം ക്ലാസ് + ഹെവി ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധുവായ ഡ്രൈവിങ് ലൈസൻസ്മോട്ടോർ മെക്കാനിക് വെഹിക്കിൾ:10-ാം ക്ലാസ് + മെക്കാനിക് മോട്ടോർ വെഹിക്കിൾ 2 വർഷം ഐടിഐ + 1 വർഷം പ്രവൃത്തി പരിചയംമറ്റ് ട്രേഡ്സ്മാൻ തസ്തികകൾ: 10-ാം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യംപയനിയർ വിങ് (മേസൺ/ഇലക്ട്രീഷ്യൻ): 10-ാം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് 1 വർഷം പ്രവൃത്തി പരിചയം (ഐടിഐ പാസായവർക്ക് മുൻഗണന).അപേക്ഷകൾ ഈ മാസം 19 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക.https://rect.crpf.gov.in/



