ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിഷേധത്തിനൊപ്പം ചേർന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിൻറെ നിരാഹാര സമരം എട്ടാം ദിവസത്തിൽ. സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സോനം വാങ്ചുക്കിൻറെ ആരോഗ്യനിലയിൽ ആശങ്കയും ഉയരുന്നുണ്ട്. ഇതുവരെ അഞ്ച് കിലോഗ്രാം വരെ ഭാരം കുറഞ്ഞതായാണ് വിവരം.അതേസമയം, പ്രതിഷേധത്തിന് കൂടുകൽ പേർ പിന്തുണ അറിയിച്ച് സമരം കൂടുതൽ ശക്തമാകുന്നുണ്ട്. സംയുക്ത കിസാൻ മോർച്ച നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ജന്തർ മന്ദിറിലെ സമര വേദിയിലേക്ക് എത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ സിപിഐഎം രാജ്യസഭ നേതാവ് ജോൺ ബ്രിട്ടാസ് എംപി, ആം ആദ്മി എംപി സഞ്ജയ് സിംഗ് എന്നിവർ പിന്തുണ പ്രഖ്യാപിച്ച് സമര വേദിയിൽ എത്തിയിരുന്നു
അതിനിടെ എത്ര നാൾ സിജെപി പ്രതിഷേധത്തെ അവഗണിക്കുമെന്ന് ചോദിച്ച് അഭിജിത് ദീപകെ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്

